റിയാസ് പത്താൻ നായകനായ ട്രാവൽ മൂവി; 'ഉത്തോപ്പിൻ്റെ യാത്ര' ടൈറ്റിൽ പോസ്റ്റർ

ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്

Update: 2022-12-08 14:47 GMT
Editor : ijas | By : Web Desk

നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന 'ഉത്തോപ്പിൻ്റെ യാത്ര' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു. എസ്.എം.ടി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertising
Advertising

ബിനു ക്രിസ്റ്റഫർ സഹനിർമ്മാതാവുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്. സംഗീതം: രാഹുൽ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീഷ് ഫ്രാൻസിസ്, ബി.ജി.എം: ധനുഷ് ഹരികുമാർ, ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാൻസ് മാനേജർ: നൗഷൽ നൗഷ, എഫക്ട്സ് & മിക്സിങ്: ഷിബിൻ സണ്ണി, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News