'മകന്‍ ഇബ്രാഹീമും ബോളിവുഡിലേക്ക്'; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

സംവിധായകന്‍ കരണ്‍ജോഹറിന്റെ സഹായിയായാണ് ഇബ്രാഹീം ബോളിവുഡിലേക്കുള്ള തന്റെ ആദ്യ സാന്നിധ്യം അറിയിക്കുന്നത്.

Update: 2021-10-01 13:33 GMT
Editor : abs | By : Web Desk

സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹീമും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സെയ്ഫ് അലിഖാന്‍ തന്നെയാണ് മകന്റെ ബോളിവുഡ് പ്രവേശനം അറിയിച്ചത്. സംവിധായകന്‍ കരണ്‍ജോഹറിന്റെ സഹായിയായാണ് ഇബ്രാഹീം ബോളിവുഡിലേക്കുള്ള തന്റെ ആദ്യ സാന്നിധ്യം അറിയിക്കുന്നത്. സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രമുഖ ടിവി അവതാരകായ സിദ്ധാര്‍ഥ് കണ്ണന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ ബോളിവുഡ് പ്രവേശനത്തെ ക്കുറിച്ചുള്ള  സെയ്ഫ് അലി ഖാന്റെ വെളിപ്പെടുത്തല്‍.

''അവരെല്ലാം വ്യത്യസ്തരാണ്. വ്യത്യസ്ത ആശയങ്ങളും സ്വപ്‌നങ്ങളും ഉള്ളവര്‍. ഇബ്രാഹീം, കരണ്‍ ജോഹര്‍ സിനിമയില്‍ സംവിധാന സഹായിയായി എത്തുന്നതാണ് പുതിയ വാര്‍ത്ത. സാറ മുതിര്‍ന്ന കുട്ടിയായി.'' സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

Advertising
Advertising

മക്കള്‍ക്ക് നല്‍കിയ ഉപദേശം എന്ത് എന്ന ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ മറുപടി ഇങ്ങനെയായിരുന്നു;

''നിങ്ങള്‍ക്ക് ചുറ്റും ധാരാളം ആളുകളുണ്ട്. വലിയ താരങ്ങളും മികച്ച അഭിനേതാക്കളും ഉണ്ട്. എല്ലാവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. തെറ്റുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് എന്ത് സംഭാവന നല്‍കി എന്നതിലാണ് കാര്യം. നമ്മള്‍ വിനോദമേഖല തിരഞ്ഞെടുത്തു. ചെയ്യുന്ന കാര്യം എന്റര്‍ടൈനിങ് ആണെന്ന് ഉറപ്പാക്കുക.''

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ നേരത്തെ തന്നെ സിനിമയിലുണ്ട്. 2018 ല്‍ സുഷാന്ത് രജ്പുത് നായകനായി അഭിനയിച്ച 'കേദര്‍നാഥ്' എന്ന ചിത്രത്തിലാണ് സാറയുടെ അരങ്ങേറ്റം. സാറയും ഇബ്രാഹീമും സെയിഫിന്റെ ആദ്യ ഭാര്യ അമൃത സിങ്ങിലെ മക്കളാണ്. കരീന കപൂറില്‍ തൈമൂര്‍, ജഹാംഗീർ അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അതേസമയം, സെയ്ഫ് അലി ഖാന്‍ അവസാനമായി അഭിനയിച്ചത് പവന്‍ കൃപലാനിയുടെ ഹൊറര്‍ കോമഡി സിനിമയായ 'ബൂട്ട് പോലിസി'ല്‍ ആണ്. അര്‍ജുന്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, യെമി ഗൗതം തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News