സൽമാൻ ഖാന് എന്തുപറ്റി ? ; രോ​ഗബാധിതനെന്ന അഭ്യൂഹങ്ങൾക്കിടെ ആരാധകരോട് ചോദ്യവുമായി താരം

ജൂലൈ 17 ന് സൽമാൻ ഖാൻ പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് താരത്തിൻ്റെ ആരോ​ഗ്യം സബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്

Update: 2026-07-20 11:55 GMT

സൽമാൻ ഖാന് എന്തു പറ്റി ? ഏതാനും ദിവസങ്ങളായി സിനിമ ​ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലേയും ഹോട്ട് ടോപ്പിക്കാണ് സൽമാൻ്റെ ആരോ​ഗ്യം. പൊതുപരിപാടിയിൽ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി അഭ്യൂഹങ്ങൾ പരന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ആരോ​ഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തുവന്നത്. എന്നാൽ, അവക്കെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി നൽകിയിരിക്കുകയാണ് സൂപ്പർ താരം. ഇൻസ്റ്റ​ഗ്രാം പേജിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

ഞായറാഴ്ച രാത്രി വൈകിയാണ് തന്റെ ഫാംഹൗസിൽ നിന്നുള്ള ചില ചിത്രങ്ങൾ സൽമാൻ ഖാൻ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം "ആപ് ലോഗോ കി തബിയത് കൈസി ഹേ?" (നിങ്ങളുടെ എല്ലാവരുടെയും ആരോഗ്യം എങ്ങനെയുണ്ട്?) എന്ന അടിക്കുറിപ്പാണ് താരം നൽകിയത്. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് നടന് ആശംസകൾ നേർന്നും തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചും രംഗത്തെത്തിയത്.

Advertising
Advertising

ജൂലൈ 17-ന് സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ പുതുതായി വികസിപ്പിച്ച 'ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്ററിന്റെ' ഉദ്ഘാടന ചടങ്ങിൽ സൽമാൻ ഖാൻ പങ്കെടുത്തിരുന്നു. ലൈറ്റ് ബ്രൗൺ ഷർട്ടും ബ്ലൂ ജീൻസും ധരിച്ച് ലളിതമായ വേഷത്തിലെത്തിയ താരം സെന്റർ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ, ഈ ചടങ്ങിൽ പങ്കെടുത്ത നടൻ അതീവ ക്ഷീണിതനായി കാണപ്പെട്ടിരുന്നത്. ഈ ചടങ്ങിന്റെ വീഡിയോകളും ക്ലിപ്പുകളും ഓൺലൈനിൽ പ്രചരിച്ചതോടെയാണ് സൽമാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചത്.

"സൽമാൻ ഖാന് എന്ത് പറ്റി?? ആദ്യം അത് അദ്ദേഹമല്ലെന്നാണ് ഞാൻ കരുതിയത്, എന്നാൽ ഷേരയെയും അവിടെ കണ്ടു," എന്നായിരുന്നു ഒരാളുടെ കമന്റ്. ഏതാനും ആഴ്ചകൾക്ക് മുൻപ്, 25 വർഷം പൂർത്തിയാക്കിയ 'ലഗാൻ' സിനിമയുടെ പ്രത്യേക സ്ക്രീനിംഗിനായി എത്തിയപ്പോൾ സൽമാൻ ഖാൻ തന്റെ മൊട്ടയടിച്ച ലുക്കിലാണ് എത്തിയിരുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News