'ജൂലൈയില്‍ ഈ കൈയ്യില്‍ കുഞ്ഞതിഥി'; അമ്മയാകാന്‍ ഒരുങ്ങി സന ഖാന്‍

2020 ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തുന്നതായി സന ഖാന്‍ പ്രഖ്യാപിക്കുന്നത്

Update: 2023-03-17 13:18 GMT
Editor : ijas | By : Web Desk

ന്യൂദല്‍ഹി: ചലച്ചിത്ര ലോകത്ത് നിന്നും ആത്മീയ വഴി സ്വീകരിച്ച പ്രമുഖ നടിയാണ് സന ഖാന്‍. ബോളിവുഡില്‍ സജീവമായിരിക്കെയാണ് സന ഖാന്‍ ആത്മീയ വഴി തെരഞ്ഞെടുത്തത്. സന ഖാന്‍റെ ആത്മീയ വഴിയിലേക്കുള്ള പ്രഖ്യാപനവും തുടര്‍ന്നുള്ള വിവാഹവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് സന ഖാന്‍ വന്നിരിക്കുന്നത്. അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്തയാണ് സന ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. തനിക്കും ഭര്‍ത്താവ് അനസ് സയ്യിദിനും ആദ്യ കുഞ്ഞ് ജനിക്കുന്നതായും ജൂണില്‍ കുഞ്ഞതിഥി കൈയ്യില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സന പറഞ്ഞു. 'ഇഖ്റ ടി.വി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന ഖാന്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

Advertising
Advertising

'അമ്മയാകുന്നതില്‍ വലിയ സന്തോഷമുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്, വ്യക്തമായും ഇത് തികച്ചും വ്യത്യസ്തമായ ഒരു യാത്രയാണ്. വൈകാരികമായി ഞാൻ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ട്. പക്ഷെ ഇതൊരു മനോഹരമായ യാത്രയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്‍റെ കുഞ്ഞിനെ എന്‍റെ കൈകളിൽ കിട്ടാൻ ഞാൻ കാത്തിരിക്കുകയാണ്'; സന ഖാന്‍ പറഞ്ഞു.

2020 ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു.

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News