'നിങ്ങൾക്ക് ക്യാമറയിൽനിന്ന് മാറി നിൽക്കാനാവില്ല'; ഹജ്ജ് ചിത്രങ്ങൾ പങ്കുവച്ച സനാ ഖാന് വിമർശം

"പ്രസിദ്ധിക്കു വേണ്ടിയുള്ള ദാഹം നന്മ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല."

Update: 2022-07-09 08:48 GMT
Editor : abs | By : abs

മുംബൈ: ഹജ്ജ് തീർത്ഥാടനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച മുൻ നടി സനാ ഖാന് വിമർശം. തീർത്ഥാടനം സന പ്രകടനമാക്കി മാറ്റുകയാണെന്നാണ് ആരോപണം. 'ഒരു വ്യക്തിയുടെ ഷോ ഓഫ്. ശ്രദ്ധ തേടുന്നവൾ, ഇപ്പോൾ പ്രശസ്തമാകാൻ മതം ഉപയോഗിക്കുന്നു' - എന്നാണ് ഒരാൾ ഹിന്ദിയിൽ എഴുതിയത്.

'പ്രസിദ്ധിക്കു വേണ്ടിയുള്ള ദാഹം നന്മ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല. ഇത് ഗ്ലാമർ ജീവിതത്തിനു വേണ്ടിയുള്ള ആസക്തിയാണ്. നിങ്ങൾക്ക് ക്യാമറയിൽനിന്ന് മാറി നിൽക്കാനാവില്ല.'- ഹാഷിം നദ്‌വി എന്ന ട്വിറ്റർ ഉപയോക്താവ് എഴുതി.

അഭിനയ ജീവിതം അവസാനിപ്പിച്ച സന ഇതാദ്യമായല്ല വിമർശനത്തിന് വിധേയയാകുന്നത്. ഗ്ലാമർ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഹിജാബ് ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിനായിരുന്നു അന്ന് വിമർശനങ്ങൾ. 

Advertising
Advertising

ഹജ്ജ് തീർത്ഥാടനത്തിന്റെ നിരവധി ചിത്രങ്ങളാണ് സനാ ഖാൻ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നത്. വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഭർത്താവ് അനസ് സെയ്ദിനൊപ്പമാണ് സന തീർത്ഥാടനത്തിനെത്തിയത്. 

 

'അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി' - അവർ കുറിച്ചു. 

നേരത്തെ, അനസ് സെയ്ദുമായുള്ള വിവാഹ ശേഷം സന ഭർത്താവിനൊപ്പം മൂന്നു തവണ ഉംറ നിർവഹിച്ചിരുന്നു. 2020 ഒക്ടോബറിലാണ് സന സിനിമാ വ്യവസായം ഉപേക്ഷിച്ചത്. ഒരു മാസത്തിനു ശേഷമായിരുന്നു വിവാഹം.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News