അമിത് ഷായ്ക്ക് ആശംസകളുമായി നടി സാറ അലി ഖാൻ

100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതിൽ കേന്ദ്രസർക്കാറിനെ പ്രശംസിച്ചും നടി രംഗത്തെത്തി

Update: 2021-10-23 07:15 GMT
Editor : abs | By : Web Desk

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസ നേർന്ന് ബോളിവുഡ് നടി സാറ അലി ഖാൻ. ട്വിറ്ററിൽ അമിത് ഷായെ ടാഗ് ചെയ്താണ് നടി ആശംസ അറിയിച്ചത്. 

'ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഊഷ്മളമായ ജന്മദിനാശംസകൾ' എന്നാണ് നടിയുടെ കുറിപ്പ്. ഇതിന് പിന്നാലെ 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതിൽ കേന്ദ്രസർക്കാറിനെ പ്രശംസിച്ചും അവർ ട്വീറ്റ് ചെയ്തു. ഇന്ത്യ ജയിക്കും കൊറോണ തോൽക്കും എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.  കോവിഡ് കൈകാര്യം ചെയ്തതിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചും അവർ ട്വീറ്റ് ചെയ്തിരുന്നു.

Advertising
Advertising

അതിനിടെ, ലഹരി ഉപയോഗത്തിന്റെ പേരിൽ ചില ബോളിവുഡ് താരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിൽ കഴിയുന്ന വേളയിൽ നടിയുടെ ട്വീറ്റിനെ ചൊല്ലി ട്രോളുകളും നിറഞ്ഞു. 'ഇനി എൻസിബി റെയ്ഡുണ്ടാകില്ല, നിങ്ങൾ സുരക്ഷിതയാണ്' എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. സാറ സ്വയം സുരക്ഷിതയായി എന്ന് മറ്റൊരാൾ പ്രതികരിച്ചു. 




 


അക്ഷയ് കുമാറും തമിഴ് നടൻ ധനുഷും നായകനായിരുന്ന അത്രൻഗി റെയാണ് സാറയുടെ അടുത്ത ചിത്രം. ആനന്ദ് എൽ റായ് ആണ് ഡയറക്ടർ. ഈ വർഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് മൂലം ചിത്രീകരണം വൈകുകയായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News