കിറുക്കനും കൂട്ടുകാരും ഉടനെയെത്തും; 'സാറ്റർഡേ നൈറ്റ്' റിലീസ് തിയതി പ്രഖ്യാപിച്ചു

റോഷൻ ആൻഡ്രൂസിന്‍റെ ആദ്യത്തെ ഹ്യൂമർ ജേണറിലുള്ള ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'

Update: 2022-09-23 09:36 GMT
Editor : ijas

നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സാറ്റർഡേ നൈറ്റ്' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഹ്യൂമർ ത്രില്ലർ ജേണറിലുള്ള സിനിമ സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നീ നാലു സുഹൃത്തുക്കളുടെ തീവ്രമായ ആത്മബന്ധമാണ് കാണിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് 'സാറ്റർഡേ നൈറ്റ്' നിർമിക്കുന്നത്. റോഷൻ ആൻഡ്രൂസിന്‍റെ ആദ്യത്തെ ഹ്യൂമർ ജേണറിലുള്ള ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. ചരിത്ര സിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Advertising
Advertising

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്‍റെ' തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അസ്‌ലം പുരയിൽ ആണ്. ബെംഗളൂര്‍, മൈസൂർ, ബെല്ലാരി, ചിത്രദുർഗ തുടങ്ങി കർണാടകയിലെ വിവിധ സ്ഥലങ്ങളിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ചിത്രസംയോജനം: ടി ശിവനടേശ്വരൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്ക്സ്‌ ബിജോയ് ആണ്. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി. മേക്കപ്പ്‌: സജി കൊരട്ടി.‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ. കളറിസ്റ്റ്‌: ആശിർവാദ്‌. ഡി.ഐ: പ്രൈം ഫോക്കസ്‌ മുംബൈ. സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി. ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം.ആർ. ആക്ഷൻ ഡയറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി. കൊറിയോഗ്രാഫർ: വിഷ്ണു ദേവ. സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ. പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്. ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഒ: വാഴൂര്‍ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News