സീരിയല്‍ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗര്‍ഭിണി, മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ

കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു

Update: 2023-11-01 04:07 GMT
Editor : Jaisy Thomas | By : Web Desk

പ്രിയ

തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

കിഷോര്‍ സത്യയുടെ കുറിപ്പ്

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക്, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന... ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും.... വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...

Advertising
Advertising

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി.... 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.... അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News