യോഹന്നാനും ദിൻനാഥും ഇന്നു മുതൽ 'റോന്ത്' ചുറ്റാനിറങ്ങുന്നു; ഷാഹി കബീർ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് നൂറ്റമ്പതോളം തീയ്യേറ്ററുകളിൽ

രണ്ട് പൊലീസുകാരുടെ ഒരു വൈകുന്നേരം മുതൽ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്

Update: 2025-06-13 08:08 GMT
Editor : നബിൽ ഐ.വി | By : Web Desk

ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന റോന്ത് ഇന്നു മുതൽ തീയ്യേറ്ററുകളിൽ എത്തുകയാണ്. രണ്ട് പൊലീസുകാരുടെ ഒരു വൈകുന്നേരം മുതൽ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷൻ മാത്യുവിന്റേയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിൻനാഥും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വലിയ തോതിലുള്ള പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. കേരളത്തിൽ നൂറ്റമ്പതോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യക്കു പുറത്തും ചിത്രം ഇന്ന് റിലീസ് ചെയ്യും.

Advertising
Advertising

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സിനിമ നിർമ്മാണ കമ്പനിയായ ജംഗ്ലീ പിക്ചേഴ്സും കേരളത്തിൽ നിന്നുള്ള പുതിയ നിർമ്മാണ കമ്പനിയായ ഫെസ്റ്റിവൽ സിനിമാസും ചേർന്നാണ് റോന്ത് നിർമ്മിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

തന്റെ പോലീസ് ഔദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങൾ മുൻ ചിത്രങ്ങളേക്കാൾ റോന്തിൽ കൂടുതലായുണ്ടെന്നും ഈ ചിത്രം താനുമായി കൂടുതൽ അടുത്തുനിൽക്കുന്ന ഒന്നാണെന്നും ഷാഹി കബീർ നേരത്തെ പറഞ്ഞിരുന്നു. കുറ്റാന്വേഷണമോ കൊലപാതക പരമ്പരയോ ഒന്നും പറയാതെ പോലീസ് ജീവതത്തിന്റെ യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഡ്രാമയാണ് റോന്ത്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News