ആറു കഥകളുമായി ആറു സംവിധായകര്‍; 'ചെരാതുകള്‍' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസായി
ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ആറു കഥകൾ ചേർന്ന ആന്തോളജി സിനിമ ചെരാതുകള്‍ സൈന പ്ലേ ഒ.ടി.ടിയില്‍ റിലീസായി. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നിങ്ങനെ ആറു പുതുമുഖ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.
മാമ്പ്ര ഫൌണ്ടേഷന്‍റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മിച്ച ചിത്രം ദേശീയ അന്തർദേശീയ തലത്തിൽ നാല്‍പതിലധികം അവാർഡുകൾ നേടിയിട്ടുണ്ട്. ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. സംവിധായകർ എന്ന പോലെ ആറു ഛായാഗ്രാഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും ചെരാതിൽ അണിനിരക്കുന്നു.