സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ബുധനാഴ്ച

തിരുവനന്തപുരത്ത് വെച്ച് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും

Update: 2023-07-17 14:58 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഈ മാസം 19 ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിച്ചത്. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. 

Advertising
Advertising


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News