അഭ്യൂഹങ്ങള്‍ക്ക് വിരാമം; വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു

വരുൺ തേജിന്‍റെ വീട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹ നിശ്ചയം നടക്കുക

Update: 2023-06-08 16:57 GMT

തെലുങ്ക് താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. ജൂൺ 9നാണ് ഇരുവരുടെയും വിവാഹനിശ്ചയം. 2017ൽ മിസ്റ്റർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും സുഹൃത്തുക്കളാകുന്നതും. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

വരുൺ തേജിന്‍റെ വീട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹ നിശ്ചയം നടക്കുക. വരുൺ തേജിന്റെ പിതാവ് നാഗ ബാബു തന്റെ മകൻ ഈ വർഷം തന്നെ വിവാഹിതനാകുമെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ബുഡാപെസ്റ്റിലെയും ഇറ്റലിയിലെയും അവധിക്കാല ചിത്രങ്ങൾ വരുൺ തേജ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലാവണ്യക്കൊപ്പമാണോ യാത്രയെന്നും ഇരുവരും പ്രണയിത്തിലാണോ എന്നുമടക്കം നിരവധി ചോദ്യങ്ങളുമായി ആരാധകർ രംഗത്തു വന്നിരുന്നു.

Advertising
Advertising

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ ജ്യേഷ്ഠൻ നാഗേന്ദ്ര ബാബുവിന്‍റെ മകനാണ് വരുൺ തേജ്. രാം ചരൺ, അല്ലു അർജുനും വരുണിന്‍റെ സഹോദരങ്ങളാണ്.

അച്ഛൻ നാഗേന്ദ്ര ബാബു സംവിധാനം ചെയ്ത ഹാൻഡ്‌സ് അപ്പ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ വരുൺ തേജ് 2014 ൽ മുകുന്ദ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാഞ്ചെ , ഫിദ (2017), തോളി പ്രേമ (2018), എഫ് 2: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ (2019), ഗദ്ദലകൊണ്ട ഗണേഷ് (2019) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വരുൺ തേജ്.

ഹിന്ദി ടെലിവിഷൻ ഷോയായ പ്യാർ കാ ബന്ധനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ലാവണ്യ ത്രിപാഠി. 2012ൽ ആണ്ടാല രാക്ഷസി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭലേ ഭലേ മഗഡിവോയിലേയും സോഗ്ഗഡേ ചിന്നി നയനയിലെയും പ്രകടനത്തിലൂടെ ത്രിപാഠി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News