'പല്ലൊട്ടി'യുടെ വിജയം; താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പല്ലൊട്ടി ടീമിനെ അദ്ദേഹം അഭിനന്ദിച്ചത്

Update: 2024-11-06 10:43 GMT

എറണാകുളം: ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്സ്' സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറ പ്രവർത്തകരേയും അഭിനന്ദിച്ച് മമ്മൂട്ടി. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ മമ്മൂട്ടി അഭിനന്ദിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പല്ലൊട്ടി ടീമിനെ അദ്ദേഹം അഭിനന്ദിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ 'പല്ലൊട്ടി 90'സ് കിഡ്സ്' തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്. തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും സമ്മാനിക്കുന്നുണ്ട്.

Advertising
Advertising

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രം റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ.സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം എന്നിവ നേടിയിരുന്നു. ബാഗ്ലൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തെരഞ്ഞെടുക്കയും ചെയ്തിരുന്നു.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News