ചലച്ചിത്രലോകത്തേക്ക് വരവറിയിച്ച് ജേസൺ സഞ്ജയ്; എത്തുന്നത് സംവിധാന വേഷത്തിൽ

ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Update: 2024-11-29 14:52 GMT

ചെന്നൈ: ചലച്ചിത്രലോകത്തേക്ക് എൻട്രിക്കൊരുങ്ങി ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. എന്നാൽ അച്ഛനെപ്പോലെ അഭിനേതാവായല്ല, സംവിധായകനായാണ് ജേസൺ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. വേട്ടയാൻ, ഇന്ത്യൻ 2 തുടങ്ങിയ ബി​ഗ് ബ​ഡ്ജറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്തിലാണ് ചിത്രത്തിൻ്റെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത്.

ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ സന്ദീപ് കിഷൻ നായകനാകുമെന്ന് അണിയറ പ്രവർത്തകർ പോസ്റ്ററിലൂടെ അറിയിച്ചു. തമൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരാനാണ് സാധ്യത. 

Advertising
Advertising

വിജയ് ചലച്ചിത്രമേഘലയിൽ നിന്ന് ഇടവേളയെടുത്ത് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സമയത്താണ് മകൻ്റെ അരങ്ങേറ്റം. ഇതുവരെ പേരിട്ടിട്ടില്ലാത്ത 'ദളപതി ൬൯' തൻ്റെ അവസാന ചിത്രമായിരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താനും തൻ്റെ പാർട്ടിയായ ടിവികെയും മത്സരിക്കുമെന്നും വിജയ് വ്യക്തമാക്കിയുന്നു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News