തലവൻ 2 ഔദ്യോഗിക പ്രഖ്യാപനം എത്തി; പ്രഖ്യാപനം നടന്നത് ആദ്യ ഭാഗത്തിന്റെ വിജയാഘോഷ ചടങ്ങിൽ

മേയ് 24-നു പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്.

Update: 2024-07-20 16:35 GMT

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ തലവൻ 2 ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ 65-ാം ദിന വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. തലവനിൽ ഒരു നിർണായക വേഷം ചെയ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

മേയ് 24-നു പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവൻ മാറി. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.

Advertising
Advertising

അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിങ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News