കിംഗ് ഖാൻ നിരസിച്ച ഈ ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത് 3000 കോടിയിലേറെ

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 3145 കോടി രുപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്

Update: 2023-10-22 14:21 GMT

പലപ്പോഴും പലതാരങ്ങളും പലകാരണങ്ങളാൽ പലഓഫറുകളും പല സിനിമകളും വെണ്ടെന്നുവെക്കുന്നത് സാധാരണമാണ്. ഇത്തരത്തിൽ കിംഗ് ഖാൻ വെണ്ടെന്നുവെച്ച ഒരു ചിത്രം ബോക്‌സ്ഓഫീസിൽ 3000 കോടിയിലേറെ രൂപ നേടിയ ചിത്രം നിരവധി അവാർഡുകളാണ് വാരികൂട്ടിയത്. എട്ട് ഓസ്‌കർ അവാർഡുകൾ വരെ സ്വന്തമാക്കിയ ദാനി ബോയ്‌ലെയുടെ 'സ്ലം ഡോഗ് മില്ല്യണയറാണ്' ഷാരുഖ് വേണ്ടെന്നുവെച്ച് ഈ ചിത്രം.

അനിൽ കപ്പൂർ ചെയ്ത പ്രേംകുമാർ എന്ന കഥാപാത്രത്തിനായി ഷാരുഖിനെയാണ് സംവിധായകൻ തെരഞ്ഞെടുത്തത്. ആദ്യം സിനിമ ചെയ്യാൻ തയ്യാറായ ഷാരുഖ് പിന്നീട് പിന്മാറുകയായിരുന്നു. 'കോൻ ബനേഗാ കോർപ്പതി' എന്ന റിയാലിറ്റി ഷോ ഷാരൂഖ് അവതരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രേംകുമാർ എന്ന കഥാപാത്രത്തിലേക്ക് ഷാരൂഖിനെ സംവിധായകൻ പരിഗണിച്ചത്.

Advertising
Advertising

 

2009 ജനുവരി 23ന് പുറത്തിറങ്ങിയ 'സ്ലംഡോഗ് മില്ല്യണയർ; ഗംഭീര വിജയമായിരുന്നു. 124 കോടി രുപ ചെലവഴിച്ച് നിർമിച്ച ഈ ചിത്രം 3145 കോടി രുപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. ദേവ് പട്ടേൽ, ഇർഫാൻ ഖാൻ, മധുർ മിത്തൽ. ഫ്രെയിഡ പിന്റോ, റുബിന അലി, അനിൽ കപ്പൂർ, ആയുഷ് മഹേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 'ക്യു&എ' എന്ന നോവലിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News