ഇനി പേരില്‍ പൂജപ്പുര ഇല്ല; പൂജപ്പുര രവി ഇനി പുതിയ മേല്‍വിലാസത്തില്‍

പൂജപ്പുരയ്ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേം കുമാര്‍ വീട്ടിലെത്തി

Update: 2022-12-18 13:59 GMT
Editor : ijas | By : Web Desk

മേല്‍വിലാസം മാറ്റാനൊരുങ്ങി നടന്‍ പൂജപ്പുര രവി. ഇനി മൂന്നാറിനടുത്ത മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമാവും പൂജപ്പുര രവിയുടെ താമസം. മറയൂരിലേക്ക് മാറിയാലും മരണം വരെയും പേരിനൊപ്പം പ്രിയപ്പെട്ട നാടിന്‍റെ പേരുണ്ടാകുമെന്ന് പൂജപ്പുര രവി പറഞ്ഞു. പൂജപ്പുരയ്ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേം കുമാര്‍ വീട്ടിലെത്തി.

ബുധനാഴ്ച മുതലാണ് പൂജപ്പുരയിലെ വീട്ടില്‍ നിന്നും രവി താമസം മാറുന്നത്. മകനും കുടുംബവും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറുന്നത്. രണ്ട് വര്‍ഷമായി വീടിനുള്ളില്‍ തന്നെയാണ് പൂജപ്പുര രവി കഴിയുന്നത്.

നാടക രംഗത്ത് സജീവമായിരുന്ന പൂജപ്പുര രവി 'അമ്മിണി അമ്മാവന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനാകുന്നത്. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ഗപ്പി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News