ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ടോവിനോ; 'അദൃശ്യ ജാലകങ്ങളില്‍' പേരില്ലാ കഥാപാത്രം

'ദ പോര്‍ട്രൈറ്റ്സ്' എന്ന സിനിമക്ക് ശേഷം ഡോ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അദൃശ്യ ജാലകങ്ങൾ'

Update: 2022-12-27 14:17 GMT
Editor : ijas | By : Web Desk
Advertising

പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന്‍ ടോവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന 'അദൃശ്യ ജാലകങ്ങൾ' എന്ന സിനിമക്ക് വേണ്ടിയാണ് താരം വേറിട്ട ലുക്കിലെത്തുന്നത്. മുഷിഞ്ഞ ഷര്‍ട്ടും പാന്‍റും ധരിച്ച് ഇരുണ്ട നിറത്തില്‍ മുടി പറപ്പിച്ചുള്ള ചിത്രങ്ങള്‍ ടോവിനോ തന്നെയാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. 'അദൃശ്യ ജാലകങ്ങൾ' സിനിമയില്‍ പേരില്ലാത്ത കഥാപാത്രമാണെന്ന് വിശദീകരിച്ച താരം സര്‍റിയലിസത്തില്‍ വേരുന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിനെന്നും വ്യക്തമാക്കി. ചിത്രത്തിലെ പേരില്ലാത്ത യുവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ പറഞ്ഞു.

ടോവിനോ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വളരെ സവിശേഷമായ ഒരു പ്രൊജക്റ്റിന്‍റെയും എന്‍റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്‍റെയും ചെറിയൊരു കാഴ്ച ഇതാ! ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഡോ. ബിജുവുമൊന്നിച്ച് സര്‍റിയലിസത്തില്‍ വേരുന്നി പേരില്ലാത്ത കോടാനുകോടി ആളുകളെ പ്രതിനിധീകരിച്ചുള്ള എന്‍റെ ആദ്യത്തെ അനുഭവമാണിത്. എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് ഹൃദയങ്ങളെ ഉണര്‍ത്തുന്ന അര്‍ത്ഥവത്തായതും സാമൂഹിക പ്രസക്തിയേറിയതുമായ ഒരു സിനിമ ഒരുക്കിയിരിക്കുന്നു. വേറിട്ട ഈ യാത്രയില്‍ ഒരുമിച്ച് ചേര്‍ന്ന മൂല്യവത്തായ കാര്യങ്ങള്‍ സംഭാവന നല്‍കിയ അദൃശ്യ ജാലകത്തിന്‍റെ അതിശയിപ്പിക്കുന്ന താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിക്കുന്നു.

Full View

'ദ പോര്‍ട്രൈറ്റ്സ്' സിനിമക്ക് ശേഷം ഡോ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അദൃശ്യ ജാലകങ്ങൾ'. 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമക്ക് ശേഷം ടോവിനോ തോമസും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം എല്ലാനർ ഫിലിംസിന്‍റെ ബാനറിൽ രാധിക ലാവു ആണ് നിർമിക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ഇന്ദ്രൻസ്‍ സിനിമയിൽ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും 'അദൃശ്യ ജാലകങ്ങൾ'. സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്‍റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News