മുൻ കാമുകനെതിരെ കുറിപ്പ്; സീരിയൽ നടി വൈശാലി ടക്കർ മരിച്ച നിലയിൽ

'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്‌സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി ടക്കർ

Update: 2022-10-16 13:16 GMT
Editor : Shaheer | By : Web Desk

ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കർ മരിച്ച നിലയിൽ. മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു.

'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്‌സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി ടക്കർ. താരത്തിന്റെ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ എം. റഹ്മാൻ അറിയിച്ചു. മുൻ കാമുകന്റെ ഭീഷണിയും ശല്യവും കാരണം മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. രാവിലെ മകളെ കാണാതിരുന്നതിനെ തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് പിതാവ് പ്രതികരിച്ചു. 2015ൽ 'യെ റിഷ്ത ക്യാ കെഹ്ലാതാ ഹൈ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വൈശാലിയുടെ അരങ്ങേറ്റം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'രക്ഷബന്ധനി'ലാണ് അവസാനമായി അഭിനയിച്ചത്.

ആത്മഹത്യയിൽ തേജാജി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുറിയിൽനിന്ന് നടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Summary: TV actress Vaishali Takkar found dead

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News