യുഡിസിയെ പാടാന്‍ അനുവദിക്കണം; അങ്ങനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിസി പാടി, പാട്ടും വൈറലായി

Update: 2021-04-25 05:37 GMT
Editor : Jaisy Thomas | By : Web Desk

അനശ്വര നടി കല്‍പ്പന അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ചിത്രങ്ങള്‍ പരാജയപ്പെട്ടാലും താരത്തിന്‍റെ കഥാപാത്രങ്ങള്‍ മികച്ചുനിന്നു. അതുപോലൊരു വേഷമായിരുന്നു ഡോ. പശുപതി എന്ന ചിത്രത്തിലെ കുമാരി യുഡിസി. യുഡിസി എന്ന് പറയുമ്പോള്‍ തന്നെ അവരുടെ ഈശ്വര പ്രാര്‍ത്ഥനയായിരിക്കും പ്രേക്ഷകരുടെ മനസിലെത്തുക. ആ ഈശ്വര പ്രാര്‍ത്ഥന മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഹരിതമനോജ്ഞമാം പോക്കണംകോട്ടില്‍ ഇരുകാലികള്‍… നാല്‍കാലികള്‍… വലയുന്ന നാട്ടില്‍…. വന്നെത്തി പശുപതി… പരിപാലകനായി… മൃഗഡോക്ടര്‍ തവപാദം കൈവണങ്ങുന്നേ….' കുമാരി യുഡിസിയുടെ ഈ ഗാനത്തിന് ആനിമേഷന്‍ ഒരുക്കിയിരിക്കുകയാണ് അജു മോഹന്‍. മഞ്ഞ കമ്മലും മഞ്ഞ സാരിയും കൂളിംഗ് ഗ്ലാസുമൊക്കെയായി സിനിമയിലെ അതേ കോസ്റ്റ്യൂമില്‍ തന്നെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Advertising
Advertising

കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ പല സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളുടെയും അനിമേഷന്‍ വീഡിയോ ഇതിനും മുന്‍പും തയ്യാറാക്കിയിട്ടുണ്ട്. അടുത്തിടെ വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ സുലൈമാന്‍ എന്ന കഥാപാത്രത്തിന്‍റെ താമരശ്ശേരി ചുരത്തിന് അനിമേഷന്‍ ഒരുക്കിയിരുന്നു. മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News