കാർത്തിക് സുബ്ബരാജ് - സൂര്യ ചിത്രം 'റെട്രോ': കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി മെറിലാൻഡ് റിലീസ്

സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈക മെറിലാൻഡ് റിലീസ്

Update: 2025-04-01 06:00 GMT

കൊച്ചി : ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിനു ശേഷം സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ കേരള വിതരണാവകാശം സ്വന്തമാക്കി വൈക മെറിലാൻഡ് റിലീസ്. റൊമാന്റിക് - ആക്ഷൻ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ക്രിയേഷൻസും സൂര്യയുടെ 2 ഡി എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 65 കോടിയാണ് റെട്രോയുടെ നിർമ്മാണച്ചെലവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Advertising
Advertising

കങ്കുവക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രമാണ് റെട്രോ. ചിത്രത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ തുടങ്ങി മറ്റു നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയാസ് കൃഷ്ണയും സംഗീത സംവിധാനം സന്തോഷ് നാരായണനുമാണ്. എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.

Tags:    

Writer - ചന്ദ്ര സ്വസ്തി

contributor

Editor - ചന്ദ്ര സ്വസ്തി

contributor

By - Web Desk

contributor

Similar News