വാസുദേവ് സനലിന്‍റെ പുതിയ ചിത്രം; 'അന്ധകാര' ഷൂട്ടിംഗ് ആരംഭിച്ചു

തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജിഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്

Update: 2023-01-04 14:00 GMT
Editor : ijas | By : Web Desk

'പ്രിയം', 'ഗോഡ്സ് ഓൺ കൺട്രി', 'ഹയ' തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര' ചിത്രീകരണം ആരംഭിച്ചു. എറണാകുളം ആലുവയിൽ ഇന്ന് രാവിലെ പൂജയോടെയാണ് ചിത്രീകരണം ആരംഭിച്ചത്. നിർമാതാവ് സജീദ് അഹമ്മദ് ഗഫൂർ സ്വിച്ച് ഓണ്‍ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. തിരക്കഥാകൃത്തുക്കളായ അർജുൻ ശങ്കർ-പ്രശാന്ത് നടേശൻ എന്നിവര്‍ ഫസ്റ്റ് ക്ലാപ്പ് നൽകി. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജിഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. കൊച്ചിയിൽ വെച്ച് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും.

Advertising
Advertising

ഡാർക്ക് മൂഡ് ത്രില്ലര്‍ ചിത്രമായാണ് 'അന്ധകാര' ഒരുക്കുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കും. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ, മറീന മൈക്കൽ,സുധീർ കരമന, കെ ആർ ഭരത് (ഹയ ) തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിൽ എത്തും. എയ്സ് ഓഫ് ഹേർട്സ് സിനി പ്രൊഡക്ഷന്‍റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമ്മിക്കുന്നത്. ഗോകുല രാമനാഥൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.

അരുൺ തോമസ് എഡിറ്റിംഗ് നിർവഹിക്കുന്നു. അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ-സണ്ണി തഴുത്തല,ആർട്ട്-ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-ജയശീലൻ സദാനന്ദൻ,സ്റ്റിൽസ്-ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ്-എന്‍റർടെയിൻമെന്‍റ് കോർണർ, മീഡിയ കൺസൽട്ടന്‍റ്-ജിനു അനിൽകുമാർ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News