നടി സുലോചന ലട്കര്‍ അന്തരിച്ചു; വിടവാങ്ങിയത് അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരം

250ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

Update: 2023-06-05 02:44 GMT

Sulochana Latkar

മുംബൈ: നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 8നാണ് സുലോചന ലട്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 250ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1940കളിൽ മറാഠി ചിത്രങ്ങളിലൂടെയാണ് സുലോചന ലട്കർ സിനിമയിലെത്തിയത്. പിന്നീട് ബോളിവുഡിലുമെത്തി. സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന, ദിലീപ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷം ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്നു.

ഹീര, രേഷ്മ ഔർ ഷേര, ജാനി ദുശ്മന്‍, ജബ് പ്യാർ കിസിസെ ഹോതാ ഹേ, ജോണി മേരാ നാം, മേരേ ജീവൻ സാത്തി, പ്രേം നഗർ, ഭോല ഭാല, ആയേ ദിൻ ബാഹർ കേ, ഗോരാ ഔർ കാല, ദേവാർ, തലാഷ്, ആസാദ് തുടങ്ങിയ ഹിന്ദി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളില്‍ അഭിനയിച്ചു. സസുർവാസ്, വാഹിനിച്യ ബംഗ്ദ്യ, ധക്തി ജൗ എന്നിവയാണ് പ്രധാന മറാഠി ചിത്രങ്ങള്‍.

Advertising
Advertising

പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് സംസ്കാരം നടക്കും. മുംബൈ ശിവാജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

സിനിമയിലെ അമ്മ മുഖമാണ് നഷ്ടമായതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. നിത്യഹരിത കലാകാരിയെയാണ് സിനിമയ്ക്ക് നഷ്ടമായതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുസ്മരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത് തന്‍റെ ഇടം കണ്ടെത്തിയ അഭിനേതാവാണ് സുലോചന ലട്കറെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ അനുസ്മരിച്ചു.  

Summary- Sulochana Latkar, well-known actor of Marathi and Hindi cinema passes away

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News