മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 9.45ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

Update: 2023-11-11 10:30 GMT

തെലുങ്ക് സിനിമാ ലോകത്തെ ശ്രദ്ധേയനായ നടൻ ചന്ദ്ര മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 9.45ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.  തിങ്കളാഴ്ച ഹൈദരാബാദിലാണ് സംസ്കാരം.



നടന്‍റെ വിയോഗത്തിൽ തെലുങ്ക് സിനിമാ ലോകത്തെ നിരവധിപേർ അനുശോചനം അറിയിച്ചു. സൗത്ത് ഫിലിംഫെയർ അവാർഡ് ജേതാവാണ്. 'രംഗുല രത്‌നം' പോലുള്ള ബോക്‌സ് ഓഫീസ് ഹിറ്റുകളിലെ പ്രകടനത്തിന് നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. മികച്ച പുരുഷ ഹാസ്യ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എം.ജി.ആറിനൊപ്പമുള്ള 'നാളൈ നമദേ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം.

Advertising
Advertising


'പതിറ്റാണ്ടുകളായി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രമോഹൻ ഗാരുവിന്റെ മരണത്തിൽ ഏറെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ' എന്നാണ് ജൂനിയർ എൻ.ടി.ആർ എക്സിൽ കുറിച്ചത്. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News