കങ്കണയുടെ എമര്‍ജെന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി ആനന്ദത്തിലെ 'കുപ്പി'

കങ്കണയുടെ എമര്‍ജെന്‍സിയില്‍ സഞ്ജയ് ഗാന്ധിയെ അവതരിപ്പിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് വിശാഖ് കുറിച്ചു

Update: 2022-09-13 09:39 GMT
Editor : Jaisy Thomas | By : Web Desk

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ വിശാഖ് നായരും. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിശാഖ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കങ്കണയുടെ എമര്‍ജെന്‍സിയില്‍ സഞ്ജയ് ഗാന്ധിയെ അവതരിപ്പിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് വിശാഖ് കുറിച്ചു. റോഷന്‍ മാത്യു, അഹാന കൃഷ്ണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിശാഖിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി എത്തുന്നത് കങ്കണ തന്നെയാണ്. കഥാപാത്രത്തിനായി ഗംഭീര മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ഇന്ദിരയുമായി അത്ഭുതപ്പെടുത്തുന്ന സാമ്യമാണ് കങ്കണക്ക്. റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ രേണു പിറ്റിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertising
Advertising

മണികർണിക ഫിലിംസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം അതേ ചാനലിലൂടെയാണ് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്‌തത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'എമർജെൻസി.' 2019 ൽ റിലീസ് ചെയ്‌ത മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയായിരുന്നു നടി ആദ്യം സംവിധാനം ചെയ്ത ചിത്രം.

അതേസമയം വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിശാഖ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ കുപ്പി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്. പിന്നീട് പുത്തന്‍പണം,ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറോടലറല്‍, ഹൃദയം തുടങ്ങി ചിത്രങ്ങളില്‍ വേഷമിട്ടു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സാണ് വിശാഖിന്‍റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News