ഞങ്ങൾ സന്തോഷവാന്മാർ; മുൻ ഭാര്യ കിരൺറാവുവിന്റെ കൈപിടിച്ച് ആമിർ ഖാൻ

"ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. എങ്കിലും ഞങ്ങൾ സുഹൃത്തുക്കളാണ്"

Update: 2021-07-04 10:35 GMT
Editor : abs | By : Web Desk

മുംബൈ: വിവാഹമോചന വാർത്തയോട് പ്രതികരിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. പിരിയുന്നതില്‍ ആരാധകർക്ക് ദുഃഖമുണ്ടാകുമെങ്കിലും തങ്ങൾ സന്തോഷവാന്മാരാണ് എന്ന് കിരൺ റാവുവിന് ഒപ്പം നടത്തിയ സൂം അഭിമുഖത്തിൽ ആമിർ പറഞ്ഞു. കിരണിന്റെ കൈ ചേർത്തു പിടിച്ചായിരുന്നു ആമിറിന്റെ വാക്കുകൾ.

'നിങ്ങൾക്ക് ദുഃഖമുണ്ടാകും. ഞെട്ടിയിരിക്കും. എന്നാൽ ഞങ്ങൾ സന്തോഷവാന്മാരാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. എങ്കിലും ഞങ്ങൾ സുഹൃത്തുക്കളാണ്. കുടുംബമായി തന്നെ നിലനിൽക്കും. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ' - ആമിർ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും അറിയിച്ചിരുന്നത്. ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുന്നതായും മകന്റെ നല്ല മാതാപിതാക്കളായി തുടരുമെന്നും ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കി. 

Full View

2005 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 20 വർഷം മുമ്പ് ലഗാൻ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ. നടി റീന ദത്തയുമായുള്ള 16 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ആമിർ സംവിധാന സഹായിയായിരുന്ന കിരണിനെ വിവാഹം ചെയ്തിരുന്നത്. ആസാദ് റാവു ഖാൻ ആണ് മകൻ. റീന ദത്തയിൽ ഇറാഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളും ആമിറിനുണ്ട്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News