ഏറ്റവും സുന്ദരമായ 100 മുഖങ്ങള്‍;യാസ്മിന്‍ സാബ്രി മത്സരിക്കുന്നത് ഹോളിവുഡ്, ബോളിവുഡ് താര സുന്ദരികളോട്

ഇന്‍സ്റ്റാഗ്രാമിലെ 'tccandler' എന്ന ഔദ്യോഗിക അക്കൗണ്ട് വഴിയാണ് മത്സരങ്ങള്‍ നടക്കുന്നത്

Update: 2021-12-19 05:04 GMT

ലോകത്തിലെ ഏറ്റവും സുന്ദരമായ 100 മുഖങ്ങളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിനൊരുങ്ങുകയാണ് ഈജിപ്ഷ്യന്‍ കലാകാരി യാസ്മിന്‍ സാബ്രി. പക്ഷെ എതിരാളികള്‍ ചില്ലറക്കാരല്ല. നിരവധി ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള സുന്ദരികളുമാണ് മത്സരത്തിന്റെ ഭാഗമാകുന്നത്.

പക്ഷെ ഇവരെയെല്ലാം പിറകിലക്കാന്‍ യാസ്മിന് നിശ്പ്രയാസം സാധിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമിലെ 'tccandler' എന്ന ഔദ്യോഗിക അക്കൗണ്ട് വഴിയാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സര ഫലങ്ങള്‍ ഡിസംബര്‍ 27 നാണ് ഔദ്യോഗികമായി പുറത്തുവിടുക.

Advertising
Advertising

അടുത്തിടെ റെഡ് സീ ഫെസ്റ്റിവലിന്റെ ആദ്യ സെഷനില്‍ പങ്കെടുത്ത സമയത്ത് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് യാസ്മിന്‍ സാബ്രിയുടെ ആരാധക പിന്തുണ വര്‍ധിച്ചത്. കൂടാതെ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി ലൈവ് വീഡിയോയില്‍ ആരാധകരുമായി തുറന്ന ചര്‍ച്ചകള്‍ക്കും സമയം കണ്ടെത്താറുണ്ട് യാസ്മിന്‍.

മുന്‍പ് 2017ലും 2018, 2020 വര്‍ഷങ്ങളിലും ഈ മത്സരത്തില്‍ പങ്കെടുത്ത യാസ്മിന്‍ ഇത് നാലാം തവണയാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. അതികം വൈകാതെ തന്നെ, സിനിമാ മേഖലയില്‍ തന്നെ കണ്ടേക്കാമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും യാസ്മിന്‍ സാബ്രി പറയുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News