കൊളംബിയ, ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍

നിര്‍ണായക മത്സരത്തില്‍ കൊളംബിയയുമായി പരാജയപ്പെട്ടതാണ് സെനഗലിന് പുറത്തേക്കുള്ള വഴി തുറന്നത്

Update: 2018-06-28 16:38 GMT

ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ നിന്നും ജപ്പാന്‍, കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ കൊളംബിയയുമായി പരാജയപ്പെട്ടതാണ് സെനഗലിന് പുറത്തേക്കുള്ള വഴി തുറന്നത്. 74ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ യെറി മിനിയാണ് കൊളംബിയക്ക് ഗോള്‍ നേടിയത്. ലോകകപ്പ് ഫുട്‌ബോളിന്റെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോല്‍വി വഴങ്ങിയെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കുറച്ചു മഞ്ഞ കാര്‍ഡുകള്‍ വാങ്ങിയതാണ് ജപ്പാന് തുണയായത്.
നാല് പോയന്റുള്ള സെനഗലിന് അവസാന 16 പേരില്‍ ഇടം നേടാന്‍ സമനില മാത്രം മതിയായിരുന്നു.

Advertising
Advertising

Full View

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. വിട്ടുകൊടുക്കുന്നതില്‍ ശ്രദ്ധിച്ചെങ്കിലും കൊളംബിയക്ക് സെനഗല്‍ ഗോള്‍ മുഖത്ത് അപകടം സൃഷ്ടിക്കാനായില്ല. എന്നാല്‍ സെനഗലിന്റെ മികച്ച മുന്നേറ്റങ്ങള്‍ കൊളംബിയ പ്രതിരോധിക്കുകയായിരുന്നു.

ജപ്പാനെതിരെ പോളണ്ടിന്റെ വിജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. രണ്ടാം പകുതിയിലാണ് പോളണ്ട് ജപ്പാന്റെ വലകുലുക്കിയത്. 59ാം മിനുറ്റില്‍ ബെഡ്‌നരേക് ആണ് പോളണ്ടിനായി ഗോള്‍ നേടിയത്. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും തോറ്റ പോളണ്ടിന് ജയത്തോടെ മടങ്ങാനായി. മികച്ച പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. എല്ലാ മത്സരവും തോറ്റുപോകാന്‍ പോളണ്ട് തയ്യാറല്ലായിരുന്നു. അതിനെന്നോണം ഗോളടിക്കാന്‍ അവസരം ലഭിച്ചതും പോളണ്ടിന്. ഏഷ്യന്‍ കരുത്തര്‍ കിടിലന്‍ അറ്റാക്കിങ് നടത്തിയെങ്കിലും വലകുലുക്കാനായില്ല.

Full View
Tags:    

Similar News