ഹെന്‍‍റി തെരഞ്ഞെടുത്തത് തെറ്റായ ഇടമെന്ന് ജിറൂഡ്

ഉറുഗ്വേയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ ശക്തരായ ബ്രസീലിനെ മറികടന്നാണ് ബെല്‍ജിയം സെമിയിലെത്തിയത്.

Update: 2018-07-09 12:19 GMT

ഫിഫാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടാനിരിക്കെ തിയറി ഹെന്‍‍റി തെരഞ്ഞെടുത്തത് തെറ്റായ ഇടമെന്ന് ഫ്രഞ്ച് താരം ജിറൂഡ്. ഇപ്പോള്‍ ബെല്‍ജിയത്തിന്റെ സഹ പരിശീലകനായ ഹെന്റിക്ക് തെറ്റി എന്ന് തെളിയിക്കുന്ന പ്രകടനമാകും ഫ്രാന്‍സ് പുറത്തെടുക്കുക എന്ന് ജിറൂഡ് പ്രതികരിച്ചു. “ഞങ്ങളുടെ എതിരാളികളുടെ പാളയത്തില്‍ തിയറി ഹെന്‍‍റി ഉണ്ട് എന്നത് കൗതുകകരമായ സ്ഥിതിവിശേഷമാണ്. തെറ്റായ ക്യാമ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്ന് ഞാന്‍ അഭിമാനത്തോടെ തെളിയിക്കും. എനിക്കും മറ്റ് ഫ്രഞ്ച് മുന്നേറ്റ താരങ്ങള്‍ക്കും ഉപദേശം നല്‍കാന്‍ തിയറി ഹെന്‍‍റി ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ജിറൂഡ് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ഇരു ടീമുകളിലും കൂടുതലെന്നും പരസ്പരം അറിയുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളവരുമാണ് തങ്ങളെന്നും ചെല്‍സി താരം കൂട്ടിച്ചേര്‍ത്തു.

Full View

ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ ശക്തരായ ബ്രസീലിനെ മറികടന്നാണ് ബെല്‍ജിയം സെമിയിലെത്തിയത്.

Tags:    

Writer - കെ. സന്തോഷ് കുമാര്‍

Writer, Activist

Editor - കെ. സന്തോഷ് കുമാര്‍

Writer, Activist

Web Desk - കെ. സന്തോഷ് കുമാര്‍

Writer, Activist

Similar News