ഹജ്ജിനും ഉംറക്കും മാത്രമായി മക്കക്കും ജിദ്ദക്കുമിടയില്‍‌ പുതിയ വിമാനത്താവളം

പുതുതായി പ്രഖ്യാപിച്ച ഫൈസലിയ പദ്ധതിക്ക് കീഴിലാണ് വിമാനത്താവളം

Update: 2019-07-09 07:30 GMT
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം
Advertising

ഹജ്ജിനും ഉംറക്കും മാത്രമായി മക്കക്കും ജിദ്ദക്കുമിടയില്‍‌ പുതിയ വിമാനത്താവളം സ്ഥാപിക്കും. ജിദ്ദയിലെ വിമാനത്താവളത്തിന് കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതിനായുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

പദ്ധതിയുടെ പ്രഖ്യാപനം മക്കാ ഗവര്‍ണര്‍ നിര്‍വഹിക്കുന്നു

സിവിൽ ഏവിയേഷനുമായി സഹകരിച്ചാണ് പുതിയ വിമാനത്താവളം. വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയതായി മക്ക ഗവര്‍ണര്‍ ഖാലിദ് അൽ ഫൈസൽ അറിയിച്ചു. മക്കക്കും ജിദ്ദക്കുമിടയില്‍ വരാനിരിക്കുന്ന അല്‍ ഫൈസലിയ പദ്ധതി മേഖലയിലാണ് പുതിയ വിമാനത്താവളം വരിക. അൽഫൈസലിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുന്ന ചടങ്ങിലാണ് പുതിയ എയർപോർട്ട് ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചത്.

നിലവില്‍ ജിദ്ദയിലെകിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മക്കയിലേക്ക് തീര്‍ഥാടകരെത്തുന്നത്. ഈ വിമാനത്താവളത്തിന് കീഴിലാണ് പുതിയ എയർപോർട്ടും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം പിന്നീട് നടക്കും.

Similar News