ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു

Update: 2018-01-08 07:10 GMT
Editor : Trainee
ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു

ഗ്രന്ഥപ്പുര സംഘടിപ്പിച്ച ചടങ്ങ് സൗദി സിനിമ സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ സമീറ അസീസ് ഉത്ഘാടനം ചെയ്തു

ഉസ്മാൻ ഇരിങ്ങാട്ടിരി രചിച്ച 'അതുകൊണ്ടാണ് പുഴ വരളുമ്പോൾ നയനങ്ങൾ നനയുന്നത് " എന്ന പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു. ഗ്രന്ഥപ്പുര സംഘടിപ്പിച്ച ചടങ്ങ് സൗദി സിനിമ സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ സമീറ അസീസ് ഉത്ഘാടനം ചെയ്തു. ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യനിരൂപകൻ ഗോപി നെടുങ്ങാടി പുസ്തകത്തിലെ കഥാപാത്രം കൂടിയായ ഡോക്ടർ വിനീത പിള്ളക്ക് കോപ്പി നൽകികൊണ്ടാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

Advertising
Advertising

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ .ഇസ്മായിൽ മരുതേരി പുസ്തക പരിചയം നടത്തി. ലോക രാജ്യങ്ങളിലെ വിവിധ സംസ്ക്കാരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതിൽ സാഹിത്യമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങ് ഉത്‌ഘാടനം ചെയ്തുകൊണ്ട് സൗദി സിനിമ സംവിധായിക സമീറ അസീസ് അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകൃതികൾ, സിനിമ എന്നിവയുടെ വിവർത്തനത്തിലൂടെയും മൊഴിമാറ്റത്തിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും ഇത് സാധ്യമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികാലം മുതലേയുള്ള കൊച്ചുകൊച്ചു കാഴ്ചകളിൽ പോലും നന്മയുടെ പ്രകാശങ്ങൾ കണ്ടെത്തി തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും വർണ്ണ മനോഹരമായി വിവരിച്ച 35 അനുഭവ കഥകളാണ് പുസ്തകത്തില്‍.

ബഷീർ വള്ളിക്കുന്ന്, ശരീഫ് സാഗർ, കബീർ മുഹ്‌സിൻ കാളികാവ്, ഷാജി മുഹമ്മദ് കുഞ്ഞ് ആലപ്പുഴ, സലിം വാരിക്കോടൻ, നാസർ വെളിയങ്കോട് തുടങ്ങിയവർ പുസ്തകാസ്വാദനം നടത്തി. വിപി മുഹമ്മദലി , മജീദ് നഹ, കെ.ടി.അബൂബക്കർ, ശംസുദ്ധീൻ, നസീം സലാഹ് കാരാടൻ, ഖിസ്മത് മമ്പാട് തുടങ്ങിയവർ സംസാരിച്ചു. ഷാജു അത്താണിക്കൽ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു. കൊമ്പൻ മൂസ്സ സ്വാഗതവും ശരീഫ് കാവുങ്ങൽ നന്ദിയും പറഞ്ഞു.

Writer - Trainee

contributor

Editor - Trainee

contributor

Similar News