സ്പോട്സ് ട്രാക്ക് പദ്ധതി; റിയാദ് കിങ് ഫഹദ് റോഡിൽ ഗതാഗത നിയന്ത്രണം

മാർച്ച് 21,22 ദിവസങ്ങളിലാണ് നിയന്ത്രണം

Update: 2026-03-19 05:01 GMT

റിയാദ്: സ്പോർട്സ് ട്രാക്ക് പ്രോജക്ടിന്റെ ഭാഗമായി റിയാദിലെ കിങ് ഫഹദ് റോഡിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. വടക്കൻ റിങ് റോഡിനും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിനും ഇടയിലുള്ള ഭാഗമാണ് അടച്ചിടുന്നത്. മാർച്ച് 21 ശനി, മാർച്ച് 22 ഞായർ ദിവസങ്ങളിൽ പുലർച്ചെ 5:00 മണി മുതൽ രാവിലെ 9:00 മണി വരെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് നടപടി. ​ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇത് സംബന്ധിച്ച വിശദമായ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News