കുവൈത്തില്‍ ഫാസ്റ്റ് ഫുഡ്‌ സ്ഥാപനങ്ങള്‍ പെരുകുന്നു

Update: 2018-05-06 17:37 GMT
Editor : admin
കുവൈത്തില്‍ ഫാസ്റ്റ് ഫുഡ്‌ സ്ഥാപനങ്ങള്‍ പെരുകുന്നു

എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ദിവസേന നിരവധി റെസ്റ്റോറന്റുകളാണ് രാജ്യത്ത് തുറക്കുന്നത്.

കുവൈത്തില്‍ ഫാസ്റ്റ് ഫുഡ്‌ സ്ഥാപനങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ദിവസേന നിരവധി റെസ്റ്റോറന്റുകളാണ് രാജ്യത്ത് തുറക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 5020 ഫാസ്റ്റ്ഫുഡ്‌ റെസ്റ്റൊറന്റുകളാണ്‌ കുവൈത്തിലുള്ളത്.

പെട്രോളിന്‍റെ വിലയിടിവിനെ തുടര്‍ന്ന് മിക്ക വ്യവസായ സംരംഭങ്ങളും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കുവൈത്തില്‍ മാന്ദ്യം തീരെ ബാധിക്കാത്ത മേഖലയാണ് ഫാസ്റ്റ് ഫുഡ് കഫ്റ്റീരിയകള്‍. ചെലവിന്റെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്ന് സര്‍ക്കാറും സാമ്പത്തിക വിദഗ്ധരും ഉപദേശിക്കുന്നുണ്ടെങ്കിലും സ്വദേശി വിദേശി വ്യത്യാസമില്ലാതെ കുടുംബ സമേതം ഫാസ്റ്റ് ഫുഡ്‌ ഷോപ്പുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന ശീലം കൂടിവരികയാണെന്നാണ് അടുത്തിടെ പ്രാദേശിക പത്രം നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

Advertising
Advertising

നിലവില്‍ 5020 ഫാസ്റ്റ്ഫുഡ്‌ റെസ്റ്റൊറന്റുകളാണ്‌ കുവൈത്തിലുള്ളത്. നിത്യവും അത്താഴത്തിന് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ശീലം പ്രവാസി കുടുംബങ്ങള്‍ക്കിടയിലും കൂടി വരുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബഹുരാഷ്ട്രകമ്പനികളുടെ ബ്രാന്‍ഡഡ് ഔട്ട്‌ ലെറ്റുകള്‍ക്ക് പുറമേ മലയാളികളുടെയും മറ്റും ഉടമസ്ഥതയില്‍ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡ്‌ ഭ്രമം നിരവധി ആരോഗ്യ പ്രശനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രാജ്യത്ത് പൊണ്ണത്തടി, അമിതഭാരം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഫാസ്റ്റ് ഫുഡ്‌ ശീലം കാരണമാകുന്നതായി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം മേധാവി ഡോ അബീര്‍ അല്‍ ബഹൂഹ്
കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News