കെ.എസ്‌.കെ ദശവാർഷികാഘോഷം ഏപ്രിലിൽ

എം.എൻ കാരശേരി മുഖ്യാതിഥിയാകും

Update: 2026-02-04 05:13 GMT
Editor : Mufeeda | By : Web Desk

സലാല: കോഴിക്കോട്‌ സൗഹൃദക്കൂട്ടത്തിന്റെ പത്താമത്‌ വാർഷികാഘോഷം ഏപ്രിൽ 24ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട്‌ ഏഴിന് യൂത്ത്‌ കോംപ്ലക്‌സിൽ നടക്കുന്ന പരിപാടിയിൽ എം.എൻ കാരശേരി മുഖ്യാതിഥിയാകും. നാട്ടിൽ നിന്നെത്തുന്ന സംഗീത ബാന്റായ റിഥം ഓഫ്‌ കാലിക്കറ്റിന്റെ സംഗീതനിശയും അരങ്ങേറും.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽ തക്വീൻ ഓഫീസിൽ നടന്ന പരിപാടിയിൽ എം.ഡി അബ്‌ദു സലാം ഹാജി നിർവഹിച്ചു. പ്രസിഡന്റ്‌ ഫിറോസ്‌ കുറ്റ്യാടി, കരുണൻ മറ്റു ഭാരവാഹികളും സംബന്ധിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News