സൗദിക്ക് എഫ്-15 യുദ്ധ വിമാനങ്ങളുടെ സ്പെയർ പാർട്സുകൾ കൈമാറും-പെന്റ​ഗൺ

300 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്

Update: 2026-02-04 09:36 GMT

റിയാദ്: എഫ്-15 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുമായി 300 കോടി ഡോളർ മൂല്യമുള്ള സ്പെയർ പാർട്‌സുകളും അനുബന്ധ ഉപകരണങ്ങളും സൗദി അറേബ്യക്ക് നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകി. പെന്റഗണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദിയും അമേരിക്കയും തമ്മിലുള്ള ദീർഘകാല സൈനിക സഹകരണത്തിന്റെ ഭാഗമായാണ് നടപടി. സൗദിയുടെ എഫ്-15 യുദ്ധവിമാനങ്ങളായ യൂറോഫൈറ്റർ ടൈഫൂൺ, ടൊർണാഡോ എന്നിവയുടെ ശേഷി വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും കരാർ സഹായകരമാകും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News