സൗദിയിൽ സംഘർഷം കാരണം രാജ്യത്ത് കുടുങ്ങിയവർക്ക് പിഴകൂടാതെ മടങ്ങാം; അന്വേഷണങ്ങൾക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ ഏകീകൃത നമ്പർ
അന്വേഷണങ്ങൾക്ക് 992-ൽ ബന്ധപ്പെടാം
Update: 2026-03-28 11:32 GMT
റിയാദ്: സൗദിയിൽ നിലവിലെ സാഹചര്യം കാരണം രാജ്യം വിടാൻ സാധിക്കാത്ത വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാതെയും പിഴയോ മറ്റ് ഫീസുകളോ നൽകാതെയും അന്താരാഷ്ട്ര അതിർത്തികൾ വഴി നേരിട്ട് മടങ്ങാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അന്വേഷണങ്ങൾക്കായി പാസ്‌പോർട്ട് വിഭാഗത്തിന്റെ ഏകീകൃത നമ്പറായ 992-ൽ ബന്ധപ്പെടാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് അറിയിച്ചു.
2026 ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ എല്ലാത്തരം വിസിറ്റ് വിസകൾ, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവയുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. നിയമലംഘകർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കുന്നതിനായി ഏപ്രിൽ 18-നകം രാജ്യം വിടാൻ ഗുണഭോക്താക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.