സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ദിനം; പച്ചവിരിച്ച് റിയാദ് നഗരത്തിലെ റോഡുകളും കെട്ടിടങ്ങളും
മാർച്ച് 27-നാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ദിനമായി ആചരിക്കുന്നത്
Update: 2026-03-28 12:02 GMT
റിയാദ്: സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ഗരിതനിറമായി റിയാദ് നഗരത്തിലെ പ്രധാന റോഡുകളും ചതുരങ്ങളും കെട്ടിടങ്ങളും. എല്ലാ വർഷവും മാർച്ച് 27-നാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ദിനമായി ആചരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലൂടെയും നഗരങ്ങളിലെ പാരിസ്ഥിതിക കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെയും വലിയൊരു മാറ്റമാണ് ലക്ഷ്യമിടുന്നത്.
സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും സുസ്ഥിര സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. കാർബൺ പുറത്തുവിടുന്നത് കുറയ്ക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക എന്നീ ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സംയോജിത വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.