മയക്കു മരുന്നു മുതല്‍ സ്‌ഫോടക വസ്തുക്കള്‍ വരെ കണ്ടെത്തുന്ന ഖത്തറിന്റെ പൊലീസ് നായ്ക്കള്‍
പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിച്ച് വിമാനത്താവളത്തിലും, തുറമുഖത്തും കസ്റ്റംസ് ചെക്ക് പോസ്റ്റുകളുകളിലുമെല്ലാം അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ കുറ്റമറ്റതാണെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
കുറ്റാന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനും ശാസ്ത്രീയമായ രീതികള്‍ പിന്തുടരുന്ന ഗള്‍ഫ് നാടുകളില്‍ പൊലീസ് നായ്ക്കളുടെ സേവനം ഏറെ വിലപ്പെട്ടതാണ്. അത്യാധുനിക സ്‌കാനിംഗ് മെഷിനുകളുടെ കാലത്തും മയക്കു മരുന്നു മുതല്‍ സ്‌ഫോടക വസ്തുക്കള്‍ വരെ കണ്ടെത്തുന്നതില്‍ ഖത്തറില്‍ പൊലീസ് നായ്ക്കള്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നത്.
പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിച്ച് വിമാനത്താവളത്തിലും, തുറമുഖത്തും കസ്റ്റംസ് ചെക്ക് പോസ്റ്റുകളുകളിലുമെല്ലാം അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ കുറ്റമറ്റതാണെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ജുനായില്‍ അസര്‍ എന്നറിയപ്പെടുന്ന ഇവയ്ക്ക് സേനയില്‍ വലിയ പദവികളാണുള്ളത്. അത് കൊണ്ട് തന്നെ മുന്തിയ പരിചരണവും ലഭിക്കുന്നു.
മയക്കുമരുന്നും മറ്റ് നിയമവിരുദ്ധ വസ്തുക്കളും മുതല്‍ സ്‌ഫോടക വസ്തുക്കള്‍ വരെ കണ്ടെത്തുന്നതില്‍ ഇവയ്ക്ക് പ്രത്യേക സിദ്ധി തന്നെയുണ്ട് . സാഹചര്യത്തളിവുകള്‍ ഉപയോഗപ്പെടുത്തി കുറ്റവാളികളെ കണ്ടെത്താന്‍ മിനുട്ടുകള്‍ മതി. ഇക്കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ സ്ഥാനപതി പി കുമരന്റെ സാന്നിദ്ധ്യത്തില്‍ ഈയിടെ ഖത്തറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രാലയം പൊലീസ് നായ്ക്കളുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കിയിരുന്നു.