സൌദിയില്‍ മദ്യക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു
40 ലേറെ മലയാളികളാണ് നിലവില്‍ സൌദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കഴിയുന്നത്
സൌദിയില്‍ മദ്യക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. 40 ലേറെ മലയാളികളാണ് നിലവില്‍ സൌദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കഴിയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികളെ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് ടാക്‌സി ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്താണ് മദ്യകടത്തിന് ഉപയോഗിക്കുന്നത്.
സൗദി ജയിലുകളില്‍ മദ്യകടത്ത് കേസില്‍ പിടിയിലായവരില്‍ 40 ഓളം മലയാളികള്‍. യുവാക്കളാണ് കൂടുതലായും പിടിയിലായത്. തൊഴില്‍ നഷ്ടപ്പെടുന്ന മലായാളികളെ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് ടാക്‌സി ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്താണ് മദ്യകടത്തിന് ഉപയോഗിക്കുന്നത്.
മദ്യ ലോബി പ്രവര്‍ത്തിക്കുന്നത് ഇങ്ങിനെ, ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷകരായി എത്തുന്ന ഡ്രൈവര്‍ വിസയിലുള്ള ആളുകള്‍ക്ക് ടാക്‌സി കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്യുന്നു. വാഹനം മാസ അടവ് വ്യവസ്ഥയില്‍ സ്വന്തം പേരില്‍ എടുത്തു നല്‍കുന്നു. മോഹിപ്പിക്കുന്ന മാസ ശമ്പളവും പുറമെ ട്രിപ്പ് അലവന്‍സും. ജോലിയാവട്ടെ യാത്രക്കാരായ ആളുകളെ ബഹ്റൈനില്‍ നിന്നും ദമ്മാമിലെക്കൊ പ്രാന്ത പ്രദേശങ്ങളിലേക്കോ എത്തിക്കല്‍. മദ്യ കടത്തിന് പിടക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ നിഷാദിന്റെ അനുഭവങ്ങള്‍ ഇങ്ങിനെ,
യാത്രക്കാരെ ഏര്‍പ്പാടാക്കുന്നതും വാഹനത്തില്‍ കയറ്റുന്നതും എല്ലാം ഏജന്റ്‌റുമാരാണ്. വാഹനവുമായി ബഹ്‌റൈനില്‍ എത്തുമ്പോള്‍ യാത്രക്കാരെ എടുക്കുവാന്‍ എന്ന് പറഞ്ഞ് വാഹനം ഡ്രൈവറുടെ കയ്യില്‍ നിന്നും ഏജന്റുമാര്‍ വാങ്ങുന്നു ശേഷം യാത്രക്കാരുമായിട്ടാണ് വാഹനം തിരിച്ച് നല്‍കുക ഈ സമയം ഇവര്‍ നേരത്തെ വാഹനത്തില്‍ തയ്യാറാക്കിയ രഹസ്യ അറയിലോ അല്ലെങ്കില്‍ വാഹനത്തിന്റെ ഇന്ധന ടാങ്കിലോ മദ്യ കുപ്പികള്‍ ഒളിപ്പിക്കുന്നു. തിരിച്ച് ദമ്മാമില്‍ എത്തി യാത്രക്കാരെ ഇറക്കി കഴിഞ്ഞാല്‍ വാഹനം സര്‍വ്വീസ് ചെയ്യാന്‍ എന്ന് പറഞ്ഞ് കൊണ്ട് പോകുന്നു ശേഷം ഇതില്‍ നിന്നും സാധനങ്ങള്‍ മാറ്റി വാഹനം സര്‍വ്വീസ് ചെയ്ത് തിരിച്ചു നല്‍കും.
സ്വന്തം പേരിലുള്ള വാഹനത്തില്‍ നിന്ന് പിടിക്കപെടുന്നതിനാല്‍ ഇവരുടെ നിരാപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരുന്നു. മാത്രമല്ല പിടിക്കപെടുന്നതോടെ വാഹന കമ്പനിയും ഇവര്‍ക്കെതിരില്‍ കേസ് നല്‍കുന്നതിനാല്‍ ജയില്‍ വാസം നീണ്ടു പോകാനും ഭീമമായ നഷ്ടപരിഹാര തുക കെട്ടിവയ്ക്കേണ്ടിയും വരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരില്‍ പലരും മദ്യക്കടത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞവരാണ്. എന്നാല്‍ ഇവര്‍ക്കെതിരില്‍ വാഹന കമ്പനികള്‍ നല്‍കിയ കേസിലെ നഷ്ടപരിഹാര തുക കെട്ടി വെക്കാന്‍ സാധിക്കാത്തതിനാലാണ് ജയിലില്‍ കഴിയുന്നത്.