യമനിലെ സാമ്പത്തിക മേഖല തകര്‍ന്നടിയുന്നു

ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളിലും ഇതര മേഖലകളിലും വില കയറ്റത്തിന് മാറ്റമില്ല

Update: 2018-10-09 17:45 GMT

മൂന്ന് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് പിന്നാലെ യമന്‍റെ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ദുരിതത്തിലാണ് ജനങ്ങള്‍. യമന്‍ റിയാലിന്റെ മൂല്യം തിരിച്ചു പിടിക്കല്‍ സഹായം ബാങ്ക് വഴിയാക്കണമെന്ന് സൌദി സഖ്യസേന ആവശ്യപ്പെട്ടു. പ്രധാന ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളിലും ഇതര മേഖലകളിലും വിലയേറ്റത്തിന് മാറ്റമില്ല. ഇടപാടുകള്‍ കുറഞ്ഞതോടെ അടച്ചു പൂട്ടലിന്റെ വക്കിലാണ് യമന്‍ സെന്‍ട്രല്‍‌‌ ബാങ്ക്.

Full View

യമന്‍ സെന്‍ട്രല്‍ ബാങ്കിന് പണത്തിന്റെ മൂല്യവും നിലനിര്‍ത്താന്‍ പണമിടമാട് ആവശ്യമാണ്. ഇതിന് യമനുള്ള ധനസഹായം സെന്‍ട്രല്‍ ബാങ്ക് വഴി നല്‍കണമെന്ന് സൌദി സഖ്യസേന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News