അബൂദബിയിൽ പരിശീലനത്തിനിറങ്ങി അർജന്റീന ടീം

മറ്റന്നാൾ അർജന്റീന യു.എ.ഇയ്ക്ക് എതിരെ സൗഹൃദമത്സരം കളിക്കും.

Update: 2022-11-14 18:19 GMT

ലോകകപ്പിന് മുന്നോടിയായി അബൂദബിയിൽ പരിശീലനത്തിനിറങ്ങി അർജന്റീന ടീം. അൽനെഹിയാൻ സ്റ്റേഡിയത്തിലാണ് മെസ്സിയും കൂട്ടരും പരിശീലനത്തിനിറങ്ങിയത്. കാണികൾക്കും പരിശീലനം കാണാൻ അവസരമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മെസ്സി യു.എ.ഇയിലെത്തിയത്.

മറ്റന്നാൾ അർജന്റീന യു.എ.ഇയ്ക്ക് എതിരെ സൗഹൃദമത്സരം കളിക്കും. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

അതേസമയം, ലോകകപ്പിനായി ഇന്ന് നാല് ടീമുകൾ ദോഹയിലെത്തും. ആഗതരാകുന്നവരില്‍ സ്വിറ്റ്സർലണ്ടും ഇറാനും തുണീഷ്യയും പിന്നെ ഏഷ്യയുടെ ആശകൾ പേറി ദക്ഷിണ കൊറിയയും ആയിരം ചിറകുള്ള സ്വപ്നങ്ങളുമായി സാക്കയും ഷാഖീരിയും സണ്‍ ഹ്യൂങ് മിന്നും സര്‍ദാര്‍ അസ്മൂനും മണൽപ്പരപ്പിൽ കാലൂന്നുന്നു.

ആദ്യമത്സരത്തിൽ ഖത്തറിനെ നേരിടേണ്ട ഇക്വഡോറുകാർ നാളെ വിമാനമിറങ്ങും. ആരംഭമാഘോഷമാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും മൂർ‌ച്ചകൂട്ടി ആതിഥേയര്‍ കാത്തിരിക്കുകയാണ്. ആരാധകരുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മുന്തിയ സംവിധാനങ്ങളുമായി 60 പ്രത്യേക മെഡിക്കല്‍ ടീമുകളാണ് വിവിധ സ്റ്റേഡിയങ്ങളില്‍ സജ്ജമായിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News