കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ വൻ ഡീസൽ മോഷണം; സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു
25,000 ലിറ്റർ ഡീസലാണ് മോഷണം പോയത്
Update: 2026-09-18 10:25 GMT
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ഒരു സ്വകാര്യ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 25,000 ലിറ്റർ ഡീസൽ മോഷ്ടിക്കപ്പെട്ട കേസിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. വിപണിയിൽ ഏകദേശം 3,000 കുവൈത്തി ദിനാർ വില വരുന്ന ഇന്ധനമാണ് മോഷണം പോയതെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ജൂൺ മാസത്തിലാണ് മോഷണം നടന്നത്. കമ്പനി അധികൃതർ ജഹ്റ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മോഷണത്തിനിടെ കമ്പിനിയുടെ വിവിധ ഭാഗങ്ങളിൽ നാശനശ്ടങ്ങളും ഉണ്ടായി. നിർമാണ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള കമ്പി വേലികൾ മുറിച്ചും ഇരുമ്പ് പൂട്ടുകൾ തകർത്തുമാണ് പ്രതികൾ കമ്പിനയുടെ അകത്തേക്ക് പ്രവേശിച്ചത്. സംഭവസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.