ഏഷ്യൻ ഗെയിംസ്: സ്വർണത്തിളക്കത്തിൽ കുവൈത്ത്​

കുമിത്തെയിൽ അബ്​ദുല്ല ഷഅ്​ബാൻ ആണ്​ സ്വർണം നേടിയത്​

Update: 2026-09-20 12:33 GMT
Editor : Rafeeq MM | By : Gulf Desk

കുവൈത്ത് സിറ്റി: 20-ാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് സ്വർണവും വെങ്കലവും. ജപ്പാനിൽ നടക്കുന്ന ഗെയിംസിൽ പുരുഷന്മാരുടെ 60 കിലോഗ്രാം കുമിത്തെയിൽ കുവൈത്തിന്‍റെ അബ്ദുല്ല ഷഅ്ബാൻ ആണ്​ സ്വർണം നേടിയത്​. ടെക്ബാൾ ഡബിൾസിൽ കുവൈത്ത് വെങ്കലവും സ്വന്തമാക്കി.ഫൈനലിൽ ഖത്തറിന്‍റെ അബ്ദുൽറഹ്മാൻ അബ്ദുൽഹമീദിനെ 8-0ന് തോൽപിച്ചാണ് ഷഅ്ബാൻ കുവൈത്തിനായി ഗെയിംസിലെ ആദ്യ കരാട്ടെ സ്വർണം നേടിയത്.ടെക്ബാൾ ഡബിൾസിൽ ബാസൽ അഹ്മദും അബ്ദുൽവഹാബ് അൽ ഖത്താനും ചേർന്ന സഖ്യം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്തോനേഷ്യയെ തോൽപിച്ചാണ് വെങ്കലം നേടിയത്.ജപ്പാനിലെ ഐചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഒക്ടോബർ നാലുവരെ തുടരും. 45 രാജ്യങ്ങളിൽനിന്നായി 11,000ത്തിലേറെ താരങ്ങളാണ് 43 കായിക ഇനങ്ങളിലായി മത്സരിക്കുന്നത്.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News