ഒക്ടോബർ 15 മുതൽ ട്രെയിൻ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; 2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക് ഈടാക്കും

2,000 രൂപയ്ക്ക് മുകളിലുള്ള ചില മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ബാധകമാണ്

Update: 2026-09-27 09:34 GMT

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിലും ഒക്ടോബർ 15 മുതൽ മെർച്ചന്‍റ് ഡിസ്കൌണ്ട് റേറ്റ് പ്രാബല്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. 2000 രൂപക്ക് മുകളിൽ യുപിഐ പേയ്മെന്‍റുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകളുടെ റേറ്റ് അനുസരിച്ച് ഫ്ലാറ്റ് തുക ഈടാക്കിയേക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് ഏകദേശം അഞ്ച് രൂപ ഫ്ലാഷ് നിരക്കിലായിരിക്കും അധികതുക ഈടാക്കുക.

പുതിയ എംഡിആർ നിരക്ക് ബാധകമാകുന്നത് മർച്ചന്‍റ് ഇടപാടുകൾക്കാണ്. ഈ നിരക്ക് കച്ചവടക്കാരും ബാങ്കുകളും തമ്മിലുള്ള ഇടപാടിലാണ് ഈടാക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് എംഡിആർ ഈടാക്കാൻ പാടില്ലെന്ന് ധനകാര്യവകുപ്പ് നിർദേശമുള്ളതിനാൽ ഈ അധികനിരക്ക് യാത്രക്കാരൻ നൽകേണ്ടിവരില്ല. അഥവാ, 2000 രൂപയുടെ ടിക്കറ്റിന് രണ്ടായിരം രൂപ തന്നെ നിങ്ങൾ പോക്കറ്റിൽ നിന്ന് ചിലവഴിച്ചാൽ മതിയെന്ന് ചുരുക്കം. ഈ തുക റെയിൽവേയും ഐആർടിസി ആപ്പുകളും വഹിക്കണമെന്നാണ് നിലവിലെ നിർദേശം.

Advertising
Advertising

എംഡിആർ നിരക്ക് ഇങ്ങനെ...

2,000 രൂപയ്ക്ക് മുകളിലുള്ള ചില മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ബാധകമാണ്. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് എംഡിആറിന്റെ പരമാവധി പരിധി 300 രൂപയായിരിക്കും.ഉദാഹരണത്തിന്, പ്രതിമാസം 5,000 രൂപയുടെ മ്യൂച്വൽ ഫണ്ട് എസ്‌ഐപി അല്ലെങ്കിൽ 2,500 രൂപയുടെ ഒടിടി സബ്സ്ക്രിപ്ഷൻ യുപിഐ മാൻഡേറ്റ് വഴി അടയ്ക്കുന്നവർക്ക് പുതിയ എംഡിആർ കാരണം അധിക തുക നൽകേണ്ടതില്ല.

യുപിഐ ഇടപാടുകളുടെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് മറഞ്ഞിരിക്കുന്ന ചാർജുകളോ പ്ലാറ്റ്ഫോം ഫീസോ ഈടാക്കാൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്താകമാനം വ്യവസായികൾ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News