ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രക്ഷോഭം; സമരത്തിന് പൂർണ പിന്തുണയുമായി സോനം വാങ്ചുക്

സിജെപിയുടെ തുടക്കക്കാലത്ത് താൻ അവർക്ക് പിന്തുണ നൽകിയിരുന്നെന്നും നിലവിൽ പ്രതിഷേധത്തിൽ നേരിട്ട് ഭാഗമാകുകയില്ലെന്നും സോനം വാങ്ചുക് പറഞ്ഞു

Update: 2026-09-27 08:50 GMT

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രതിഷേധത്തിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. സിജെപിയുടെ തുടക്കക്കാലത്ത് താൻ പിന്തുണ നൽകിയിരുന്നെന്നും നിലവിലെ പ്രതിഷേധത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളിലും എപ്പോഴും സമരത്തിനിറങ്ങാൻ സാധിച്ചേക്കില്ലെന്നും ഈ വിഷയം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രാപ്തി അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തീർച്ചയായും സിജെപി സമരത്തിന് എന്‍റെ പിന്തുണയുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആരോരുമില്ലാത്തവരുടെ സമരങ്ങൾക്കാണ് പ്രാമുഖ്യം കൊടുക്കാൻ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഒരുപാട് ആളുകളും വിഷയങ്ങളും ഇന്ന് നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി സമരത്തിന്‍റെ ഭാഗമാകാൻ നിലവിൽ പദ്ധതിയില്ല. ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപകമായ സമരം മുന്നോട്ടുകൊണ്ടുപോകാൻ എന്തുകൊണ്ടും പ്രാപ്തരാണ് ആ സംഘം'. അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ ചേർന്ന സിജെപി യോഗത്തിലാണ് സമരം പ്രഖ്യാപിക്കാൻ അന്തിമ തീരുമാനമായത്. പിന്നാലെയാണ് സോനം വാങ്ചുകിന്‍റെ പ്രതികരണം. നേരത്തെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്രപ്രധാന്‍റെ രാജിയാവശ്യപ്പെട്ടുള്ള സിജെപി സമരത്തിൽ സോനത്തിന്‍റെ സംഭാവന നിർണായകമായിരുന്നു. 26 ദിവസത്തെ നിരാഹാരത്തെ തുടർന്ന് സോനം വാങ്ചുകിന്‍റെ ആരോഗ്യനില വഷളായിരുന്നു. 11 കിലോഗ്രാമോളം ശരീരഭാരം കുറഞ്ഞ അദ്ദേഹത്തെ സമരത്തിന് പിന്നാലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുകയുണ്ടായി.

അതേസമയം, സിജെപിക്ക് പിന്തുണയുമായി ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തിയിട്ടുണ്ട്. സിജെപി പ്രക്ഷോഭത്തിൽ നേരിട്ട് പങ്കെടുക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുമുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂപപ്പെട്ട ആഭ്യന്തര ഭിന്നതകളും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണറുമാരുടെ വിയോജിപ്പുകൾ അവഗണിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളുമാണ് സിജെപിയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ, ശിവസേന (യുബിടി) യുമായി ചേർന്ന് ഒക്ടോബർ 4 മുതൽ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിജെപി സമരത്തിൽ പങ്കുചേരുന്നതിന് പകരം 'വോട്ട് ചോരി' ആരോപണമുന്നയിച്ച് രാജ്യവ്യാപകമായി സ്വന്തം നിലയ്ക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെപ്റ്റംബർ 28 തിങ്കളാഴ്ച സംസ്ഥാനത്തിലുടനീളം പ്രതിഷേധം നടത്തും. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.  

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News