'പെട്ടോ, ഇതെന്താ ഒരു വര? ഐഫോൺ 18 പ്രോ മോഡലുകളിൽ ഡിസ്‌പ്ലെ പരാതികൾ

പുതിയ ഫോണുകളുടെ സ്‌ക്രീനിൽ പച്ച, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള വരകൾ പ്രത്യക്ഷപ്പെടുന്നതായാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന പരാതി.

Update: 2026-09-27 09:07 GMT

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ വിപണിയിലെത്തി ദിവസങ്ങൾക്കകം ഡിസ്‌പ്ലേ തകരാറുകൾ റിപ്പോർട്ട് ചെയ്ത് ഉപയോക്താക്കൾ. പുതിയ ഫോണുകളുടെ സ്‌ക്രീനിൽ പച്ച, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള വരകൾ  പ്രത്യക്ഷപ്പെടുന്നതായാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന പരാതി. 

ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിപണികളിൽ നിന്നാണ് ഈ പരാതികൾ ഉയർന്നിട്ടുള്ളത്. ആപ്പിളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ കേടായ ഫോണുകൾ മാറ്റി നൽകിയതായി ചില ഉപയോക്താക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, പരാതികള്‍ വ്യാപകമാണോ എന്ന  കാര്യത്തിൽ വ്യക്തതയില്ല. തകരാറിന് കാരണം എന്തെന്നും റിപ്പോര്‍ട്ടുകളില്ല. 

Advertising
Advertising

ആപ്പിൾ ഫോണുകൾക്കായി ഡിസ്‌പ്ലേ പാനലുകൾ നിർമ്മിച്ച് നൽകുന്നത് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ സാംസങ് ആണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. 'സാംസങ് സ്‌ക്രീനുകളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണിത്. ആപ്പിളിന് ഭൂരിഭാഗം ഡിസ്‌പ്ലേകളും നൽകുന്നത് സാംസങ് ആയതിനാൽ 'കിടക്കട്ടെ ഒരു പണി' എന്ന് കരുതി കൊടുത്തതാകാം'- എന്നാണ് എന്ന് ഒരു ഉപയോക്താവ് കുറിച്ചത്.

ആപ്പിളിന്റെ പ്രീമിയം ഫോണുകൾക്കായി മികച്ച ഊർജ്ജക്ഷമത നൽകുന്ന LTPO+ OLED പാനലുകളാണ് സാംസങ് വിതരണം ചെയ്യുന്നത്. സംഭവത്തിൽ ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ ഐഫോൺ X, ഐഫോൺ 13, ഐഫോൺ 14 പ്രോ മോഡലുകളിലും സമാനമായ 'ഗ്രീൻ ലൈൻ' പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ 9ന് അവതരിപ്പിച്ച പുതിയ ഐഫോൺ സീരീസ് സെപ്തംബര്‍ 18നാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. ഉയർന്ന വിലയാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 15 മുതൽ 28 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്.  ഐഫോൺ 18 പ്രോയുടെ 256ജിബിയുടെ വാരിയന്റിന് 1,64,900 രൂപയും 18 പ്രോ മാക്സിന് 1,74,900 രൂപയുമാണ് ഇന്ത്യയിലെ വില.

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News