'വമ്പന്‍ ക്യാമറയും ബാറ്ററിയും'; ഒപ്പോ വരുന്നത് വെറുതെയല്ല...

ക്യാമറ, ബാറ്ററി പ്രകടനങ്ങൾക്ക് മുൻഗണന നൽകി നിർമ്മിച്ച ഈ ഫോണിൽ 200 മെഗാപിക്സലിന്റെ മൂന്ന് റിയർ ക്യാമറകളും 8,000എംഎഎച്ച് ബാറ്ററിയുമാണ്ഉൾപ്പെടുത്തിയിരിക്കുന്നത്.

Update: 2026-09-24 09:13 GMT

ഷാങ്ഹായ്: ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ 'ഫെൻഡ് എക്സ് 10 പ്രോ മാക്സ്' ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു.

ക്യാമറ, ബാറ്ററി പ്രകടനങ്ങൾക്ക് മുൻഗണന നൽകി നിർമ്മിച്ച ഈ ഫോണിൽ 200 മെഗാപിക്സലിന്റെ മൂന്ന് റിയർ ക്യാമറകളും 8,000എംഎഎച്ച് ബാറ്ററിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 9600 പ്രോ പ്രൊസസറും ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 17-ലുമാണ് ഫോൺ പ്രവർത്തിക്കുന്നത്. 

ഇന്ത്യയിലെ ലോഞ്ച് തിയ്യതി കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ അവസാനത്തോടെയോ ദീപാവലിക്ക് മുന്നോടിയായോ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5K റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് LTPO OLED ഡിസ്പ്ലേയാണ് മോഡലിന്. 

Advertising
Advertising

200 മെഗാപിക്സലിന്റെ മൂന്ന് റിയർ ക്യാമറകളാണ് പ്രധാന ആകർഷണം.  f/1.5 അപ്പർച്ചറും ടൂ-ആക്സിസ് ഒഐഎസ് ഉള്ള 200എംപി പ്രധാന ക്യാമറ, 124 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 200എംപി അൾട്രാ-വൈഡ് ക്യാമറ, ഒഐഎസ് പിന്തുണയുള്ള 200എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ക്യാമറ ഡിപാര്‍ട്മെന്റിലുള്ളത്.  ഒപ്പോയുടെ സ്വന്തം 'ടൈഡ് എഞ്ചിൻ' സാങ്കേതികവിദ്യ വഴി 200എംപി ചിത്രങ്ങൾ പകർത്തുമ്പോഴുള്ള പ്രോസസിംഗ് സമയം 0.7 സെക്കൻഡായി കുറയ്ക്കാനും സാധിക്കും. ഓട്ടോഫോക്കസ് ഉള്ള 50എംപിയാണ് ഫ്രണ്ട് ക്യാമറ. 

മൂന്ന് പിൻ ക്യാമറകളിലും 8K Log വീഡിയോ റെക്കോർഡിംഗ്, 4K/120 fps, 4K ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യും. 8,000എംഎഎച്ച് ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് മോഡലിന്. 80W  വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണക്കും. അഞ്ച് വർഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ 80% ശേഷി നിലനിൽക്കുമെന്നാണ് ഒപ്പോയുടെ അവകാശവാദം. 

12GB RAM + 256GB സ്റ്റോറേജ് വാരിയന്റുള്ള ബേസ് മോഡലിന്റെ ചൈനീസ് വില അടിസ്ഥാനമാക്കിയാല്‍ ഇന്ത്യയില്‍ 97,050 രൂപ വരും. 16 ജിബി റാമും 1ടിബി സ്റ്റോറേജ് വാരിയന്റമുള്ള ടോപ് മോഡലിന് 1,28,456 രൂപയും വരും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News