കെസിഎംഎ മുൽതഖ 2025 കൂപ്പൺ പ്രകാശനം ചെയ്തു
പ്രോഗ്രാം നവംബർ 14ന് കബദിൽ
Update: 2025-10-19 09:58 GMT
കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ (കെസിഎംഎ) സംഘടിപ്പിക്കുന്ന 'മുൽതഖ 2025' പിക്നിക്കിനായുള്ള രജിസ്‌ട്രേഷൻ കൂപ്പൺ പ്രകാശനം ചെയ്തു. പ്രോഗ്രാം നവംബർ 14ന് കബദിൽ നടക്കും.
യോഗത്തിൽ പ്രസിഡന്റ് മെഹബൂബ് കാപ്പാട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അസീസ് ദല്ല, ചെയർമാൻ യൂസുഫ് അമ്മിക്കണ്ണാടിക്ക് കൈമാറി കൂപ്പൺ പ്രകാശനം നടത്തി. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പിക്നിക്കിൽ കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ കബീർ കാപ്പാട് നന്ദിയും അറിയിച്ചു.