ഫിഫ്ത് റിങ് റോഡ് പ്രധാന ഭാഗങ്ങൾ ഇന്ന് രാത്രി മുതൽ തുറക്കും; കുവൈത്ത് ഗതാഗത വകുപ്പ്
അറ്റകുറ്റപ്പണികൾക്കായി നിയന്ത്രണമേർപ്പെടുത്തിയിരുന്നു
Update: 2025-12-01 10:53 GMT
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് പിന്നാലെ ഇന്ന് രാത്രി മുതൽ ഫിഫ്ത് റിങ് റോഡിന്റെ പ്രധാന ഭാഗങ്ങൾ വീണ്ടും തുറന്നുകൊടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതോടെ കുവൈത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗതം കൂടുതൽ സുഗമമാകും.
അൽ സുറയിൽ നിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള സർവീസ് റോഡ്, അൽ സലാം മേഖലയിലെ ദമസ്കസ് സ്ട്രീറ്റിൽ നിന്ന് ഫിഫ്ത് റിങ്ങിലേക്കുള്ള വെർട്ടിക്കൽ ടേൺ, ദമസ്കസ് സ്ട്രീറ്റിലെ പ്രധാന ബ്രിഡ്ജ്, സാൽമിയയിൽ നിന്ന് ദമസ്കസ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ഫ്രീ റൈറ്റ് ടേൺ, ഖുർതുബയിലെ ദമസ്കസ് സ്ട്രീറ്റിൽ നിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള ഫ്രീ റൈറ്റ് ടേൺ എന്നിവയാണ് പുനഃസ്ഥാപിച്ച ഭാഗങ്ങൾ.