ഡീസൽ മോഷണം; കുവൈത്ത്​ തകർത്ത്​ തരിപ്പണമാക്കിയത്​ 21 ടാങ്കറുകൾ

സർക്കാർ സബ്​സിഡിയുള്ള ഡീസൽ മോഷ്ടിക്കാനാണ്​ വാഹനങ്ങൾ ഉപയോഗിച്ചത്​

Update: 2026-09-09 02:31 GMT
Editor : Rafeeq MM | By : Gulf Desk

കുവൈത്ത്​ സിറ്റി: സർക്കാർ സബ്​സിഡിയുള്ള ഡീസൽ മോഷ്ടിക്കാനും വിതരണം ചെയ്യാനും വിൽക്കാനും ഉപയോഗിച്ചിരുന്ന 21 ടാങ്കറുകളും ട്രക്കുകളും തകർത്ത്​ തരിപ്പണമാക്കി കുവൈത്ത്​ അധികൃതർ. വാഹനങ്ങൾ ഗ്രൗണ്ടിലെത്തിച്ച്​ ​ജെ.സി.ബിയും മറ്റും ഉപയോഗിച്ച്​ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സർക്കാർ ഫണ്ടുകളുടെ സംരക്ഷണവും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയലും ലക്ഷ്യമിട്ട്​ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഫഹദ്​ യൂസുഫ്​ സൗദ്​ അസ്സബാഹിന്‍റെ നിർദേശപ്രകാരമാണ്​ ഇത്തരത്തിൽ നടപടി സ്വീകരിച്ചത്​.

Advertising
Advertising

രണ്ട്​ വ്യത്യസ്ത സംഭവങ്ങളിലായാണ്​ വാഹനങ്ങൾ പിടിച്ചെടുത്തത്​. ആദ്യ പ്രാവശ്യം എട്ട്​ വാഹനങ്ങളും രണ്ടാം തവണ 13 വാഹനങ്ങളുമാണ്​ തകർത്തത്​. കേസുകൾ രജിലസ്റ്റർ ചെയ്ത്​ പബ്ലിക്​​ പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ്​ വാഹനങ്ങൾ തകർക്കുന്ന നടപടി സ്വീകരിച്ചത്​.ചില ടാങ്കറുകൾ ഉടമകൾ വാടകക്ക്​ നൽകിയിരുന്നതാണ്​. ഇവ ഡീസൽ മോഷണം അടക്കം കുറ്റകൃത്യങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്ന്​ ഉടമകൾക്ക്​ അറിയുമായിരുന്നുവെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ അതിനായി വാഹനങ്ങൾ നൽകുകയോ ചെയ്യുന്നവർക്കു​ള്ള താക്കീതും കൂടിയായാണ്​ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്​. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News